കേരളീയ കേന്ദ്രീയസംഘടന

മുംബൈ മലയാളി സംഘടനകളുടെ സംഘടനയായ കേരളീയ കേന്ദ്രീയസംഘടന അതിന്റെ ഉത്തരവാദിത്വങ്ങളില്നിന്നും, അടിസ്ഥാന ലക്ഷ്യങ്ങളില്നിന്നും അകന്നുപോയതാണ് ഇപ്പോഴത്തെ സംഘര്ഷങ്ങള്ക്ക് കാരണമെന്ന് പുസഃസംഘടനാ സമതി കണ്വീനറും, ഖാര്ഘര് കേരളീയ സമാജം സെക്രട്ടറിയുമായ വത്സന് മൂര്ക്കോത്ത് വൈറ്റ്ലൈന് വാര്ത്തയോട് പറഞ്ഞു.

സംഘടനയായാലും, അതിനു നേതൃത്വം കൊടുക്കുന്നവരായാലും കാലാനുസൃതമായ മാറ്റത്തിന് കാതോര്ത്തില്ലെങ്കില് അതിനെ അനീവാര്യമായ നിര്ജീവതയിലേക്ക് നയിക്കും. കേവലം രണ്ടോ മൂന്നോ ഭാരവാഹികള്ക്ക് ആശയവിനിമയം നടത്താനും, പത്താംക്ലാസ്സ് പരീക്ഷ പാസ്സാകുന്ന കുട്ടികള്ക്ക് സമ്മാനം നല്കാനും എഴുപതോളം സംഘടനകളുടെ പ്രാതിനിധ്യമുളള ഒരു വേദിയുടെ ആവശ്യകതയും മനസ്സിലാക്കാത്തതാണ് വറ്റിവരണ്ടുപോയ മുംബൈ മലയാള സാഹിത്യ-സാംസ്കാരിക മേഖലയില് ഉണര്വിന്റെയും ഉയര്ത്തെഴുനേല്പിന്റെയും ചാലകശക്തിയായി പ്രവര്ത്തിക്കാന് നേതൃത്വം കൊടുക്കേണ്ട ഈ സംഘടന, കേവലം സ്കൂളിന്റെ ഭരണസ്വാധീനം കൈക്കലാക്കാനുളള ഉപജാപക ചര്ച്ചകള് നടത്തി കാലം കഴിക്കുന്നത് ചരിത്രത്തോട് മുഖം തിരിഞ്ഞുനില്കുന്ന പ്രവര്ത്തിയാണ്. ഒട്ടേറെ സാദ്ധ്യതകളുളള ഈ പ്രവാസി കൂട്ടായ്മയെ, വര്ത്തമാനകാല മുംബൈ ജീവിതത്തിലെ വെല്ലുവിളികള് നേരിടാനും, അന്യംനിന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവര്ത്തനങ്ങളിലേക്ക് തിരിച്ചു കൊമ്ടുവരാനുമുളള വേദിയായി മാറ്റണം.



നിലവിലുളള ഭരണസ്തംഭനത്തില് മനംനൊന്ത ഉല്പതിഷ്ണുക്കളായ ഭൂരിപക്ഷം അംഗങ്ങളും അടങ്ങുന്ന പുതിയ പുനസംഘടനാ സമിതി ഒരു തിരുത്തല് ശക്തിയായി നിലകൊളളാനാണാഗ്രഹിക്കുന്നത്. അത് ഒരിക്കലും ഭരണം പിടിച്ചെടുക്കാനുളള ശ്രമമല്ല. കേരളീയ കേന്ദ്രീയ സംഘടനയെ പ്രവര്ത്തന ക്ഷമമാക്കുകയെന്ന കേവലം ലക്ഷ്യം മാത്രമാണ് ഞാന് കണ്വീനറായിരിക്കുന്ന സമിതിക്കുളളത്.
കക്ഷിരാഷ്ട്രീയത്തിന്റെ യാതൊരു സ്വാധീനവും ഈ സംഘടനയ്ക്കില്ല. മുംബൈ മലയാളിയുടെ ഒരു പൊതുസ്വഭാവം ഇടതുപക്ഷ ചായ്വാണ്. അത് ദല്ഹിയിലേയോ, ചെന്നെയിലേയോ മലയാളിയേക്കാള് പുരോഹനാത്മകവുമാണെന്നു പറഞ്ഞാല് തെറ്റിദ്ധരിക്കേണ്ടതില്ല. എന്നാല് സംഘടനാ പ്രവര്ത്തനങ്ങളില് രാഷ്ട്രീയഭേദമന്യേ ഒത്തുചേരുന്ന പൈതൃകം ഇവിടെയുണ്ട്. ഇവിടെ മലയാളിയുടെ സ്വത്വാത്മകമായ സാംസ്കാരിക ബോധമാണ് മുന്നില് നില്ക്കുന്നത്. അത്കൊണ്ടുതന്നെ ജന്മനാട്ടില് അവഗണിക്കപ്പെടുന്നുവെന്നു സംശയിക്കുന്ന മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതിനും, വരും തലമുറയിലേക്ക് ഈ ഭാഷയുടെ വെളിച്ചം സന്നിവേശിപ്പിക്കുന്നതിനുമടക്കമുളള ചരിത്രപരമായ ദൌത്യങ്ങള് ഏറ്റെടുക്കാന് കേന്ദ്രീയ സംഘടന പോലുളള വേദികള് അമാന്തിച്ചുകൂടാ.
നിര്ജീവതയുടെ മൃതസഞ്ജീവനിയായാണ് സംഘര്ഷങ്ങളെ രേഖപ്പെടുത്തിയിട്ടുളളത്. അത്തരം സംഘര്ഷങ്ങള്, കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതാണ് ഇപ്പോള് കേരളീയ കേന്ദ്രീയ സംഘടനയില് പ്രത്യക്ഷപ്പെട്ടിട്ടുളളത്.


Sasidharan Nair, Chief Editor - Malayalabhumi